ധാക്ക: ബംഗ്ലാദേശിലെ മൈന്മെന്സിങ് ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ പത്ത് പേര് മരിച്ചു. സിമന്റുമായി വന്ന ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിക്കായിരുന്നു അപകടം. ബംഗ്ലാദേശിലെ റോഡുകളുടെ മോശം നിലവാരമോ വാഹനങ്ങളുടെ ശോചനീയവസ്ഥയോ ആകാം അപകടകാരണമെന്നു സംശയിക്കുന്നു.
അപകടത്തില്‍ മരിച്ചവരില്‍ കൂടുതലും ദിവസ വേതനത്തിനു ജോലി ചെയ്യുന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: