കൊല്‍ക്കത്ത: ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയേയും സുഷമ സ്വരാജിനേയും ബഹുമാനിക്കുന്നെന്നും ഇവരില്‍ ആരെങ്കിലും അടുത്ത രാഷ്ട്രപതിയാകുന്നതില്‍ സന്തോഷമുണ്ടെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളിലെ ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് മമത ഈ കാര്യം അറിയിച്ചത്.
രാഷ്ട്രപതി സ്ഥാനത്തേക്ക് ചില പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. അവരില്‍ എല്‍.കെ അദ്വാനി, സുഷമ സ്വാരാജ്, സുമിത്രാ മഹാജന് എന്നിവരുടെ പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.
അദ്വാനിയോ സുഷമയോ രാഷ്ട്രപതിയാകുന്നതില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ മമത പക്ഷെ രാജ്യ താല്പര്യങ്ങള് സംരക്ഷിക്കപ്പെടണമെന്നും ചൂണ്ടിക്കാട്ടുന്നു.
എന്തായാലും വിഷയത്തില്‍ ഒരു കൂട്ടായ തീരുമാനം ആവശ്യമാണെന്ന് പറഞ്ഞ മമത അവസാന തീരുമാനത്തിന് മുമ്പായി പാര്‍ട്ടിയില്‍ കൂടായാലോചനകളുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: