കൊല്ലം: കൊച്ചുവേളി-കാരായ്ക്കല്‍ ട്രെയിന്‍ കൊല്ലം ജങ്ഷന് വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബിജെപി ന്യൂന പക്ഷമോര്‍ച്ച ജില്ലാകമ്മിറ്റി തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് മെമ്മോറാണ്ടം നല്കി. ക്രൈസ്തവ മുസ്ലീം ജനവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമായതിനാല്‍ വേളാങ്കണ്ണിയിലേക്കും നാഗരൂലേക്കും തീര്‍ത്ഥാടകരായി പോകുന്ന ഭക്തര്‍ക്ക് യാത്ര എളുപ്പമാകാന്‍ സാധിക്കുമെന്നതിനാലാണ് ട്രെയിന്‍ കൊല്ലം വരെ നീട്ടണമെന്നാവശ്യം ന്യൂന പക്ഷമോര്‍ച്ച ഉയര്‍ത്തിയത്. ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന കമ്മിറ്റി അംഗം ബേബിജോണ്‍, ജില്ലാ പ്രസിഡന്റ് കെ.കെ. ജോണ്‍, മണ്ഡലംപ്രസിഡന്റ് ജയിംസ്, ചവറ മണ്ഡലംപ്രസിഡന്റ് ബെന്നി, ബിജെപി മണ്ഡലംസെക്രട്ടറി ദേവദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മെമ്മോറാണ്ടം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: