കുണ്ടറ: എഴുകോണ്‍, പാരിപ്പള്ളി ഇഎസ്ഐ ആശുപത്രികളില്‍ ബിഎംഎസ് സംസ്ഥാന വൈസ്പ്രസിഡന്റും ഇഎസ്ഐ ബോര്‍ഡംഗവുമായ വി.രാധാകൃഷ്ണന് സന്ദര്‍ശനം നടത്തി.
എഴുകോണ്‍ ഇഎസ്ഐയുടെ കീഴിലുള്ള മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും കൊല്ലം ആശ്രാമം ഹോസ്പിറ്റലിനു തുല്യമായ ചികിത്സയും സൗകര്യവും ഇവിടെയും ഒരുക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 19ന് എച്ച്ഡിസി മീറ്റിംഗില്‍ മറ്റ് അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തോടൊപ്പം ബിഎംഎസ് ജില്ലാസെക്രട്ടറി ടി.രാജേന്ദ്രന്‍പിള്ള, ബിജെപി ദക്ഷിണ മേഖല ജനറല്‍സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍, ആശ്രാമം മെഡിക്കല്‍സൂപ്രണ്ട് കരണ്‍സിംഗ് സോളങ്കി, എഴുകോണ്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ.ശിവദേവ് കുമാര്‍, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ടുമാരായ ഡോ. ജയശ്രീ. ആര്.പി, ഡോ.അശോകന്‍പിള്ള, ഡയറക്ടര്‍ (എസ്.ആര്.ഒ) ലൂര്‍ദ്ദ് വേദം, ഡെപ്യൂട്ടി ഡയറക്ടര്‍ (എഴുകോണ്‍) രാജേന്ദ്രകുമാര്‍ മീണ, അസി.ഡയറക്ടര്‍ (ഫിനാന്‍സ്) ബിജു എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: