വാഷിങ്ടണ്‍: ന്യൂജേഴ്സിയില്‍ ഏഴ് വയസുകാരനും അമ്മയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്ര സ്വദേശികളായ ശശികലയും(40) അനീഷ് സായിയുമാണ്(7) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവ് നര ഹനുമന്തറാവു ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഇരുവരേയും മരിച്ചതായി കണ്ടെത്തുകയായിരുന്നു. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.
ഹനുമന്ത റാവുവും ശശികലയും സോഫ്ട്വെയര് പ്രൊഫഷണലുകളാണ്. ഒമ്പതു വര്‍ഷത്തോളമായി ദമ്പതികള്‍ യുഎസില്‍ താമസിച്ചുവരികയാണ്. ഇരുവരും ശ്വാസം മുട്ടിയാണ് മരിച്ചിരിക്കുന്നത്. അതിനാല്‍ ഇത് കൊലപാതകമാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: