ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അജ്മേര്‍ ദര്‍ഗയിലെ ഖ്വാജ മൊയ്നുദ്ദീന് ചിഷ്ടിയുടെ കബര്‍ പുതയ്ക്കാനുള്ള ചാദര്‍ (ഷാള്‍) അയച്ചു. ഖ്വാജ ചിഷ്ടിയുടെ അനുസ്മരണാഘോഷങ്ങള് മാര്‍ച്ച് 30ന് തുടങ്ങാനിരിക്കേയാണ് മോദി അജ്മേറിലേക്ക് ഷാള്‍ അയച്ചത്.
ഷാള്‍ പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാരായ മുഖ്താര്‍ അബ്ബാസ് നഖ്വിയുടെയും ജിതേന്ദ്ര സിങ്ങിന്റേയും കൈവശമാണ് കൊടുത്തയച്ചിരിക്കുന്നത്. ലോകത്തെമ്പാടുമുള്ള എല്ലാ വിശ്വാസികള്‍ക്കും ആശംസകള്‍ നേരുന്നതായും മോദി അറിയിച്ചു. ആറാം നൂറ്റാണ്ടിലെ പ്രസിദ്ധനായ സൂഫി ആചാര്യനായിരുന്നു ഖ്വാജ ചിഷ്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: