ന്യൂദല്‍ഹി: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വൃദ്ധര്‍ക്ക് ചലന സഹായികള്‍ സൗജന്യമായി ലഭ്യമാക്കുന്ന രാഷ്ട്രീയ വയോശ്രീ യോജനയ്ക്ക് ഏപ്രില്‍ ഒന്നിന് തുടക്കമാകും. മൂന്ന് വര്‍ഷം കൊണ്ട് 5,20,000 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് കേന്ദ്ര സാമൂഹ്യ ശാക്തീകരണ മന്ത്രി താവര്ചന്ദ്ഗെലോട്ട് അറിയിച്ചു. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളിലായിരിക്കും പദ്ധതി നടപ്പിലാക്കുക.
പൊതുമേഖലാ സ്ഥാപനമായ കൃത്രിമ അംഗ നിര്‍മ്മാണ കോര്പ്പറേഷന് (അലിംകോ) ആയിരിക്കും പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സി. ഊന്നുവടികള്‍, ക്രച്ചസുകള്‍, ട്രൈപ്പോഡുകള്‍, ശ്രവണസഹായി, കണ്ണട, വീല്‍ചെയറുകള്‍, കൃത്രിമ ദന്തനിര, തുടങ്ങിയവയാണ് സൗജന്യമായി നല്‍കുക. കേന്ദ്ര ഗവണ്മെന്റിന്റെ മുതിര്‍ന്ന പൗരന്മാര്ക്കുള്ള ക്ഷേമനിധിയില്‍ നിന്നാകും പണം കണ്ടെത്തുക. അടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക് 483.6 കോടിരൂപയാണ് നീക്കിവച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: