തൊടുപുഴ: ഇടുക്കി നെഹ്രു യുവകേന്ദ്രയും കേസരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും ചേര്‍ന്ന് തൊടുപുഴ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തിയ ത്രിദിന ചലച്ചിത്ര പഠനക്യാമ്പില്‍ നിര്‍മ്മിച്ച ‘ഒരു മിഠായിക്കഥ’ എന്ന ഹ്രസ്വചിത്രത്തിന്റെ ആദ്യപ്രദര്‍ശനം ഇന്ന് നടക്കും. വൈകിട്ട് 6 മണിക്ക് പ്രസ് ക്ലബ്ബ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ദാസ് തൊടുപുഴ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. തൊടുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റ് എന്‍. രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ നെഹ്രുയുവകേന്ദ്ര ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ഹരിലാല്‍, തൊടുപുഴ ഫിലിം സൊസൈറ്റി സെക്രട്ടറി എം.എം. മഞ്ജുഹാസന്‍, കേസരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി കെ.എസ്. ഹരിപ്രസാദ് എന്നിവര്‍ പ്രസംഗിക്കും.
തുടര്‍ന്ന് തൊടുപുഴ ഫിലിം സൊസൈറ്റിയുടെ പ്രതിമാസ ചലച്ചിത്ര പരിപാടിയുടെ ഭാഗമായി ചലച്ചിത്ര പ്രദര്‍ശനവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: