കണ്ണൂര്‍: സംസ്കൃതാധ്യാപന രംഗത്ത് സുദീര്‍ഘ സേവനം നടത്തി വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും സംസ്കൃത സ്കോളര്‍ഷിപ്പ് നേടിയ കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും സര്‍ഗ്ഗാത്മക പ്രതിഭകള്‍ക്ക് നല്‍കിവരാറുള്ള കെ.ജനാര്ദ്ദനന് മാസ്റ്റര്‍ ഒഎസ്കെ എന്‍ഡോവ്മെന്റ് വിതരണവും ഇന്ന് നടക്കും. രാവിലെ 10 മണിക്ക് കണ്ണൂര്‍ സയന്‍സ് പാര്‍ക്കില്‍ നടക്കുന്ന ചടങ്ങ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. ഐരീഷ് ആറാംകോട്ടം അധ്യക്ഷത വഹിക്കും. ഡിഡിഇ എം.ബാബുരാജന് എന്‍ഡോവ്മെന്റ് വിതരണവും സയന്‍സ് പാര്‍ക്ക് ഡയറക്ടര്‍ എ.വി.അജയകുമാര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും നടത്തും. സി.പി.സനല്‍ചന്ദ്രന്‍ സംസ്കൃത സന്ദേശം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: