കണ്ണൂര്‍: അന്തര്‍സംസ്ഥാന വാഹനമോഷണ സംഘത്തിലെ പ്രധാന കണ്ണിയായ യുവാവിനെ മടിക്കേരിയില്‍വെച്ച് കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തു. പത്തനംതിട്ട അടൂരിലെ ഷാജി വര്‍ഗ്ഗീസ് (40) ആണ് അറസ്റ്റിലായത്. കേരളത്തിനകത്തും പുറത്തും നിരവധി വാഹന മോഷണ കേസില്‍ പ്രതിയാണ് ഇയാള്‍. കഴിഞ്ഞ ഒന്നിനും രണ്ടിനും ഇടയില്‍ എടക്കാട് റെയില്‍വേ സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട മുഴപ്പിലങ്ങാട് സ്വദേശി സുനില്‍കുമാറിന്റെ മിനി ലോറി മോഷണം പോയിരുന്നു. സുനില്‍ കുമാറിന്റെ പരാതിയില്‍ എടക്കാട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ഷാജി വര്‍ഗ്ഗീസ് പിടിയിലായത്. കഴിഞ്ഞ ജനുവരി ഒന്നിന് വാഹന മോഷണവുമായി ബന്ധപ്പെട്ട് ഇയാള്‍ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു. മോഷ്ടിച്ച മിനി ലോറിയും പോലീസ് കണ്ടെടുത്തു. മോഷ്ടിച്ചവാഹനങ്ങള് കര്ണ്ണാടകതത്തിലെത്തിച്ച് ബോഡിയും നമ്പറും മാറ്റി നിരത്തിലിറക്കുകയാണ് ഇയാള്‍ ചെയ്യുന്ന രീതി. പ്രതിയെ കോടതി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: