കണ്ണൂര്‍: കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് മുപ്പത്തിരണ്ടാം സംസ്ഥാന സമ്മേളനം കണ്ണൂരില്‍ തുടക്കമായി. പരിപാടിയുടെ ഭാഗമായി നടന്ന സെമിനാര്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. റെയ്ഡ്കോ ചെയര്മാന് എന്‍.ചന്ദ്രന് വിഷയം അവതരിപ്പിച്ചു. പി.എ.മുഹമ്മദ് അഷറഫ് മോഡറേറ്റരായിരുന്നു. ഇന്ന് രാവിലെ 10ന് റബ്കോ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ.ശശീന്ദ്രന് മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡണ്ട് കെ.ജോണ്‍ അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: