ചാലോട്: ചാലോട് ജന്‍ഔഷധി മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം കിഴല്ലൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ.വി.ഷീജ നിര്‍വ്വഹിച്ചു. ആദ്യവില്‍പ്പന പി.ബാലകൃഷ്ണന് നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.രാജന്, സഹകാര്‍ഭാരതി ജില്ലാ പ്രസിഡണ്ട് പി.കെ.അരവിന്ദാക്ഷന്, കൃഷി ഓഫീസര്‍ ജെ.എസ്.ജീവ, ബിജെപി മണ്ഡലം കമ്മറ്റിയംഗം എം.സി.ഗംഗാധരന്, വിവിധ പാര്‍ട്ടി നേതാക്കളായ വി.ആര്.ഭാസ്കരന്, എം.രാഘവന് മാസ്റ്റര്‍, എന്‍.പി.സുമോദ്, കെ.കെ.വിജയന് തുടങ്ങിയവര്‍ സംസാരിച്ചു. ഇ.നാരായണന് സ്വാഗതവും ഇ.ഹരിദാസന് നന്ദിയും പറഞ്ഞു. 30 ശതമാനം മുതല്‍ 80 ശതമാനം വരെ വിലക്കുറവില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഇവിടെ നിന്നും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: