ധര്‍മശാല: ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ നേതൃത്വത്തില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ടിബറ്റ് ആത്മീയാചാര്യന് ദലൈ ലാമയെ സന്ദര്‍ശിച്ചു. ഇന്ത്യക്കെതിരായ നിര്‍ണായ ടെസ്റ്റ് മത്സരത്തിന്റെ തലേന്നാണ് സ്മിത്തും കൂട്ടുകാരും ദലൈലാമയുടെ ക്ഷേത്രത്തിലെത്തി അദ്ദേഹത്തിന്റെ ഉപദേശം തേടിയത്.
ദലൈ ലാമയെ കാണാനും സംസാരിക്കാനും കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുയെന്ന് സ്മിത്ത് പറഞ്ഞു. പോരാട്ട സമയങ്ങളില്‍ മനസിനെ ശാന്തമാക്കുന്നതിനെക്കുറിച്ച് സ്മിത്ത് ദലൈ ലാമയുടെ ഉപദേശം തേടി. ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയ്ക്കിടയ്ക്ക് കളിക്കളത്തിലും കളത്തിനുപുറത്തും സ്്മിത്ത് ഒട്ടെറെ വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു
ഞങ്ങള്‍ മൂക്കുകള്‍ പരസ്പരം ഉരസി.അദ്ദേഹം എന്നെ അനുഗ്രഹിക്കുകയും ചെയ്തു.അടുത്ത അഞ്ചുദിവസം ഉറക്കം കെടാതിരിക്കാന്‍ ഈ അനുഗ്രഹം സഹായകമാകുമെന്ന് സ്മിത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: