മാവേലിക്കര: സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്നും ഇരകളെ സംരക്ഷിക്കേണ്ട പോലീസ് അക്രമികളാകുകയാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമം കൈയ്യിലെടുത്ത് അക്രമം കാട്ടുന്നവര്‍ക്ക് സംരക്ഷണം നല്കുന്ന പോലീസാണ് ഇപ്പോഴുള്ളത്. കുട്ടികളുടെ നേരെ 2,500ഉം, സ്ത്രീകള്‍ക്ക് നേരെ നാലായിരത്തോളം ആക്രമണവുമാണ് ഭരണം തുടങ്ങിയതിനു ശേഷം ഉണ്ടായിരിക്കുന്നത്. ബിഡിജെഎസുമായി യാതൊരു പ്രശ്നവുമില്ല.
മുന്നണിയില്‍ ഒരു പ്രശ്നങ്ങളുമില്ല. വെള്ളാപ്പള്ളി നടേശന് എസ്എന്‍ഡിപിയുടെ ജനറല്‍ സെക്രട്ടറിയാണെന്നും ബിഡിജെഎസാണ് ബിഡിജെഎസിന്റെ അഭിപ്രായം പറയേണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: