ഇടുക്കി: സംസ്ഥാനത്തെ ചൂട് ക്രമാതീതമായി വര്‍ദ്ധിച്ചതോടെ വൈദ്യുതി ഉപഭോഗം ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. വ്യാഴാഴ്ച സംസ്ഥാനത്താകാതെ ഉപയോഗിച്ചത് 73.6088 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. (ബുധനാഴ്ച് 71.8597, ചൊവ്വാഴ്ച-70.9826, തിങ്കളാഴ്ച-71.1816, ഞായറാഴ്ച-64.1415 ദശലക്ഷം യൂണിറ്റായിരുന്നു)
വ്യാഴാഴ്ച 17.6579 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിച്ചപ്പോള് കേന്ദ്ര പൂളില്‍ നിന്നടക്കം സംസ്ഥാനം വാങ്ങിയത് 55.9509 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആണ്. ഇടുക്കിയിലെ ഉല്പാദനം ഒരാഴ്ചക്കിടെ ഇരട്ടിയോളം കൂട്ടിയിട്ടുമുണ്ട്. വൈദ്യുതി പുറമെ നിന്ന് ലഭിക്കാതെ വന്നതോടെയാണ് ഇത്തരത്തില്‍ വര്‍ദ്ധിപ്പിച്ചത്.
ഇടുക്കിയിലെ നിലവിലെ ജലനിരപ്പ് 2326.9 അടിയാണ്. 27.8 ശതമാനം. കഴിഞ്ഞ വര്‍ഷമിത് യഥാക്രമം 2339.8 അടിയും, 37.3 ശതമാനവും ആയിരുന്നു. അതായത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 ശതമാനത്തോളം വെള്ളം കുറവ്. സംസ്ഥാനത്താകെയുള്ള ഡാമുകളില്‍ ഇനി അവശേഷിക്കുന്നത് 1377.834 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ വെള്ളം മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: