കോട്ടയം: അതിരൂപതയില്‍ നിലവിലുള്ള 12 ഫൊറോനകള്‍ക്കു പുറമേ പിറവവും ബെംഗളൂരും കേന്ദ്രമാക്കി രണ്ട് പുതിയ ഫൊറോനകള്‍ കൂടി നിലവില്‍ വരും. കടുത്തുരുത്തി ഫൊറോനയില്‍പ്പെട്ട പിറവം, എറണാകുളം, മാങ്കിടപ്പള്ളി, വെള്ളൂര്‍, രാമമംഗലം എന്നീ ഇടവകകളെ ഉള്‍പ്പെടുത്തിയാണ് പിറവം കേന്ദ്രമായി പുതിയ ഫൊറോനയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്.
നിര്‍ദ്ദിഷ്ട പിറവം ഫൊറോനയുടെ ഉദ്ഘാടനം മെയ് 7 ന് ഉച്ചകഴിഞ്ഞ് 3.30 ന് പിറവം വിശുദ്ധ രാജാക്കന്മാരുടെ ദൈവാലയത്തില്‍ നിര്‍വ്വഹിക്കപ്പെടും. കര്‍ണ്ണാടകയിലുള്ള ക്നാനായ കത്തോലിക്കാ ഇടവകകള്‍ ചേര്‍ത്ത് രൂപം നല്കുന്ന ബെംഗളൂര് സ്വര്‍ഗ്ഗറാണി ഫൊറോനയില്‍ ബാംഗ്ലൂര്‍, നെല്ലിയാടി, കടബ, അജ്ക്കര്‍ എന്നീ ഇടവകകള്‍ ഉള്‍പ്പെടും. ഈ ഫൊറോനയുടെ ഉദ്ഘാടനം മെയ് 14-ന് രാവിലെ 11.30 ന് നടക്കും.
പുതിയ ഫൊറോനകളുടെ ഉദ്ഘാടന ചടങ്ങുകളില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്, സഹായ മെത്രാന് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: