മുണ്ടക്കയം ഈസ്റ്റ്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിഎഎസിന്റെ ആഭിമുഖ്യത്തില്‍ ടിആര്‍ ആന്റ് ടി കമ്പനി മണിക്കല്‍ ഓഫിസ് പടിക്കലേക്ക് തൊഴിലാളികള്‍ മാര്‍ച്ചും തുടര്‍ന്ന് ധര്‍ണ്ണയും നടത്തി. മുഴുവന്‍ ടെമ്പററി തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക ലയങ്ങള്‍ താമസയോഗ്യമാക്കുക, തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു ധര്‍ണ്ണ.
യൂണിയന് മേഖലാ പ്രസിഡണ്ട് വി.ജി. ഭദ്രന് അദ്ധ്യക്ഷത വഹിച്ച ധര്‍ണ്ണ ബിഎംഎസ്സ് ജില്ലാസെക്രട്ടറി സിബിവര്ഗീസ് ഉദ്ഘാടനം ചെയ്തു, പി. മോഹനന്, കുര്യാക്കോസ് ജോസഫ്, കെ.ജെ. സതിഷ്, എസ്. സുനില്‍, ടി.ആര്. രാജേന്ദ്രന്, ഡി. മോണ്സണ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: