തലപ്പുലം: ഗ്രാമപഞ്ചായത്തിലെ തെള്ളിയാമറ്റത്ത് ആരംഭിച്ച വിദേശ മദ്യ വില്പനശാലയ്ക്കെതിരെ നാട്ടുകാരുടെ പ്രതിക്ഷേധം. ഈരാറ്റുപേട്ടയില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യവില്പന ശാല കഴിഞ്ഞ ദിവസമാണ് തെള്ളിയാമറ്റത്തേയ്ക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചത്.
തുടര്‍ന്ന് വ്യാഴാഴ്ച ചേര്‍ന്ന ഗ്രാമസഭയില്‍ വിദേശ മദ്യവില്പന ശാല അടച്ചുപൂട്ടണമെന്ന് ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. മദ്യവില്പന ശാലയ്ക്ക് ലൈസന്‍സ് നല്‍കരുതെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേയ്ക്ക് പ്രകടനവും ധര്‍ണ്ണും നടത്തി. പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ്, ജില്ലാ കളക്ടര്‍, എക്സൈസ് കമ്മീഷണര്‍, എന്നിവര്‍ക്ക് നിവേദനവും നല്കി. പഞ്ചായത്തോഫീസ് ധര്‍ണ്ണ കെ.സി.ബി. സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ഉദ്ഘാടനം ചെയ്തു. ബിവറേജസ് കോര്പ്പറേഷന് മദ്വില്പന ശാലയിലേയ്ക്ക് നടത്തിയ പ്രകടനം ഗ്രാമപഞ്ചായത്തംഗം അനുപമ വിശ്വനാഥ് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: