ന്യൂദല്‍ഹി: വിവാദ മദ്യരാജാവ് വിജയ്മല്ല്യയെ ഭാരതത്തിന് കൈമാറാന്‍ ബ്രിട്ടന് ഔദ്യോഗികമായി തീരുമാനിച്ചു. ഇക്കാര്യം കാട്ടി ഭാരതം നല്കിയ അപേക്ഷ ബ്രിട്ടന് അംഗീകരിച്ചതായും മല്ല്യക്കെതിരെ വാറന്റ് പുറപ്പെടുവിക്കുന്ന കാര്യം ബ്രിട്ടീഷ് കോടതിയില്‍ എത്തിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഭാരതത്തിന്റെ അപേക്ഷ അംഗീകരിച്ചതായി ബ്രിട്ടന് അറിയിച്ചു. വിദേശകാര്യവക്താവ് ഗോപാല്‍ ബാഗ്ലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അപേക്ഷ ബ്രിട്ടീഷ് ആഭ്യന്തരമന്ത്രാലയം വെസ്റ്റ്മിന്‍സ്റ്റര്‍ ജില്ലാക്കോടതിക്ക് കൈമാറി. ഇനി കോടതി ഔദ്യോഗികമായി വാറന്റ്പുറപ്പെടുവിച്ചാല് മതി. 2016 മാര്‍ച്ചിലാണ് മല്ല്യ 9000 കോടി കുടിശിക വരുത്തി ബ്രിട്ടനിലേക്ക് മുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: