തിരുവനന്തപുരം: ടിപി കേസിലെ പ്രതികള്‍ ഉള്‍പ്പെടയുള്ള കൊടുംകുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതിനെതിരെ വിഎസും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. കൊടുംകുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള നടപടി തെറ്റാണ്, സര്‍ക്കാര്‍ നടപടി ശരിയല്ല. തീരുമാനത്തോട് യോജിക്കുന്നില്ല. വി.എസ് അച്യുതാനന്ദന് പറഞ്ഞു.
കോടതി ശിക്ഷിച്ച കുറ്റവാളികള്‍ക്ക് ഇളവ് നല്‍കുന്നത് ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ചൂണ്ടിക്കാട്ടി. പട്ടിക സര്‍ക്കാര്‍ വീണ്ടും പരിശോധിക്കണം. ഇളവ് നല്കാന് അര്‍ഹതയുള്ളവരെ മാത്രമേ പുറത്തു വിടാന്‍ പാടുള്ളൂ എന്നും കാനം പറഞ്ഞു.
വിവാദം മൂന്നു ദിവസമായി തുടരുമ്പോഴും ജയില്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് മൗനം. പൊതു പരിപാടികളില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച് ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: