പുനലൂര്‍: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന പട്ടികജാതി-വര്‍ഗ പീഡനങ്ങള്‍ക്കെതിരെ കെപിഎംഎസ് പത്തനാപുരം, പുനലൂര്‍ യൂണിയനുകളുടെ നേതൃത്വത്തില്‍ പുനലൂരില്‍ പ്രതിഷേധ പ്രകടനവും സായാഹ്നധര്‍ണയും നടത്തി.
കെപിഎംഎസ് ജില്ലാ വൈസ്പ്രസിഡന്റ് കരവാളൂര്‍ വിജയന് ഉദ്ഘാടനം ചെയ്തു. യൂണിയന് പ്രസിഡന്റ് കല്ലുമാല തമ്പി അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി പ്രശാന്ത് മണലില്‍, വൈസ് പ്രസിഡന്റ് മുരുകന്, അസി.സെക്രട്ടറി സുരേഷ്കുമാര്‍, കരവാളൂര്‍ സോമന്, സംസ്ഥാനസമിതി അംഗം മിനിലാല്‍ ഇളമ്പല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: