കണ്ണൂര്‍: കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് സംസ്ഥാന സമ്മേളനം കണ്ണൂരില്‍ മന്ത്രി എ.കെ.ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. നിലവില്‍ കെഎസ്ആര്‍ടിസി കടത്തില്‍ നിന്നും കടങ്ങളിലേക്കുള്ള ആഴത്തിലാണെന്നും ഇത് പരിഹരിച്ച് കെഎസ്ആര്‍ടിസിയെ മുന്നോട്ട് കൊണ്ടുപോകാനുള്ള കഠിന ശ്രമത്തിലാണ് സര്‍ക്കാറെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കുന്നതിനായി സര്‍ക്കാര്‍ പദ്ധതികള്‍ ആലോചിക്കുന്നുണ്ടെന്നും ഇതിനായി അടുത്ത ആഴ്ച എംഡി, ഡയരക്ടര്മാര്, എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍, ജീവനക്കാരുടെ പ്രതിനിധികള്‍ എന്നിവരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന പ്രസിഡണ്ട് കെ.ജോണ്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, പി.രാധാകൃഷ്ണന്, ഒ.വി.നാരായണന്, പി.എ.മുഹമ്മദ് അഷറഫ്, എം.കെ.ഐസക് കുട്ടി, സി.കെ.ഹരികൃഷ്ണന്, ആര്.ശശിധരന്, എം.പി.രാഹുല്‍, തകിടി കുട്ടികൃഷ്ണന് നായര്‍, വി.ശാന്തകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: