ആലപ്പുഴ: പഴവീട് ശ്രീഭഗവതീക്ഷേത്രത്തിലെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നാളെ വൈകിട്ട് ആറിന് തിരുവിതാംകൂര്‍ രാജകുടുംബാംഗം പൂയംതിരുനാള്‍ ഗൗരിപാര്‍വ്വതീഭായി തമ്പുരാട്ടി നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പഴവീട് മെഡിക്കല്‍ കെയര്‍ ചെയര്മാന് വി. പ്രസന്നരാജില് നിന്ന് ആദ്യ സംഭാവന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഏറ്റുവാങ്ങും. മാതാ അമൃതാനന്ദമയീമഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തും. എന്‍എസ്എസ് അമ്പലപ്പുഴ താലൂക്ക് യൂണിയന് പ്രസിഡന്റ് കെ.കെ. പത്മനാഭപിള്ള, എസ്എന്‍ഡിപി താലൂക്ക് യൂണിയന് പ്രസിഡന്റ് കലവൂര്‍ എന്‍. ഗോപനാഥ്, കെപിഎംഎസ് ജില്ലാ സെക്രട്ടറി സി.സി. ബാബു, രണ്‍ജി പണിക്കര്‍, എ.പി. സുരേഷ്, പ്രൊഫ. എന്‍. ചന്ദ്രശേഖരന് നായര്‍, ബാലന് സി. നായര്‍, പി. രാമാനുജം, വി. ജയകൃഷ്ണന്, ഡി.പി. വിജയചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മൂന്നുകോടിയോളം ചെലഴിച്ച് ഒരു വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് പഴവീട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. രാമാനുജം, ബാലന് സി.നായര്‍, ഡി.പി. വിജയചന്ദ്രന്‍ നായര്‍,സുരേഷ് ബാബു, ജി. സുരേഷ്കുമാര്‍, പ്രൊഫ. സുകുമാര മേനോന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: