മണ്ണഞ്ചേരി: കലവൂര്‍ ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റ് മാറ്റിസ്ഥാപിക്കുന്നതിനെതിരെ മാരാരിക്കുളം തെക്ക് പഞ്ചായത്തിലും ജനകീയപ്രതിഷേധം ശക്തമായി. ദേശീയപാതയുടെ അരികില്‍ വിദേശമദ്യ വില്‍പ്പനശാലകള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന കോടതി വിധിയെതുടര്‍ന്ന് ഈ ഔട്ട് ലെറ്റ് മാറ്റാന്‍ വിവിധയിടങ്ങള്‍ അന്വേഷിക്കുകയാണ് അധികൃതര്‍. സ്ഥലസൗകര്യം തരപ്പെടുമ്പോള്‍ നാട്ടുകാര്‍ സംഘടിച്ച് പ്രക്ഷോഭം നടത്തുന്നതിനാല്‍ ഷോപ്പ് തുടങ്ങാന്‍ കഴിയുന്നില്ല.
മണ്ണഞ്ചേരി പഞ്ചായത്തില്‍ മൂന്നിടങ്ങള്‍ ഈ ഔട്ട് ലെറ്റിനായി സ്ഥലം കണ്ടെത്തിയെങ്കിലും വിവിധ സംഘടനകളുടെ പ്രതിഷേധം മൂലം പിന്‍വാങ്ങുകയായിരുന്നു. ഇതിനിടയിലാണ് മാരാരിക്കുളം തെക്കിലെ പഴയകാട് വാര്‍ഡില്‍ ബിവറേജ് അധികൃതര്‍ സ്ഥാപനം നടത്താന്‍ സ്ഥലം കണ്ടെത്തിയതറിഞ്ഞ് നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയത്. ജനകീയ പ്രതിഷേധം ശക്തമായതോടെ ഇയാള്‍ കാറില്‍ കയറി സ്ഥലംവിടുകയായിരുന്നു. ഏതുസമയവും പഴയകാട്ടിലേക്ക് മദ്യം എത്തുമെന്ന ധാരണയില്‍ രാത്രിയിലും കാവലിരിക്കുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: