പയ്യന്നൂര്‍: നഗരസഭയുടെ വ്യാജ രശീതുകള്‍ നിര്‍മ്മിച്ച സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ടോത്ത് സ്വദേശി എന്‍.പി.രാജന്, കുഞ്ഞിമംഗലം സ്വദേശി അബ്ദുറഹിമാന് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പെരുമ്പയില്‍ വ്യാപാരിയായ രാജന് തന്റെ കടക്ക് ബാങ്കില്‍ നിന്നും വായ്പയെടുക്കാന്‍ പയ്യന്നൂര്‍ നഗരസഭയുടെ 2016-17 വര്‍ഷത്തെ ലൈസന്‍സ് ഫീ റസീതും 2015-16 വര്‍ഷത്തെ തൊഴില്‍ നികുതി രശീതും വ്യാജമായി നിര്‍മ്മിച്ചു എന്നാണ് പരാതി. അബ്ദുറഹിമാനാണ് രാജന് വ്യാജ രശീതുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. ഇതിന് പിന്നില്‍ വന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നതായാണ് സൂചന. പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: