കണ്ണൂര്‍: 2015-16 അധ്യയന വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച രക്ഷാകര്‍തൃ സമിതികള്‍ക്ക് ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി വിതരണം ചെയ്തു. പ്രൈമറി വിഭാഗത്തില്‍ 165 പോയിന്റ് നേടിയ മൊറാഴ സൗത്ത് എല്‍.പി സ്കൂള്‍ ഒന്നാം സ്ഥാനവും 159 പോയിന്റുമായി ഏറ്റുകുടുക്ക എ.യു.പി സ്കൂള്‍ രണ്ടാം സ്ഥാനവും നേടി. സെക്കന്ററി വിഭാഗത്തില്‍ 170 പോയിന്റോടെ തടിക്കടവ് ഗവ. ഹൈസ്കൂളും 160 പോയിന്റോടെ പരിയാരം കെ.കെ.എന്‍.പി.എം ഗവ. ഹയര്‍ സെക്കന്ററി സ്കൂളും ആദ്യ രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഒന്നാം സ്ഥാനക്കാര്‍ക്ക് 60,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 40,000 രൂപയുമാണ് പ്രോല്‍സാഹന സമ്മാനമായി മന്ത്രി വിതരണം ചെയ്തത്. അവാര്‍ഡ് ബന്ധപ്പെട്ട സ്കൂള്‍-പി.ടി.എ പ്രതിനിധികള്‍ ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായിരുന്നു. തളിപ്പറമ്പ് മുനിസിപ്പല്‍ ചെയര്മാന് അള്ളാംകുളം മഹമൂദ്, ജില്ലാഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ കെ.പി ജയബാലന്‍ മാസ്റ്റര്‍, ടി.ടി റംല, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അജിത് മാട്ടൂല്‍, പി ജാനകി, ഡി.ഡി.ഇ എം ബാബുരാജന്, ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം.ബാലകൃഷ്ണന് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: