മൂലമറ്റം: ഹൈറേഞ്ച് മേഖലയായ കുളമാവ് പാറമട ഭാഗത്ത് വന്‍തോതില്‍ മാലിന്യങ്ങള്‍ തള്ളിയ നിലയില്‍. കോഴിവേസ്റ്റുകള്‍, കേറ്ററിങ് അവശിഷ്ടങ്ങള്‍, ഹോട്ടല്‍ വേസ്റ്റുകള്‍ എന്നിവയാണ് റോഡിന്റെ വക്കുകളില്‍ തള്ളിയിരിക്കുന്നത്. കടുത്ത ദുര്‍ഗന്ധമാണ് ഇത് മൂലം ഇവിടെ അനുഭവപ്പെടുന്നത്.
ഇടുക്കിയുടെ സൗന്ദര്യം നുകരാന്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വഴിയോരത്ത് ഇറങ്ങി നില്ക്കാന് പോലും കഴിയാത്ത വിതം ദുര്‍ഗന്ധപൂരിതമാണ് ഈ പ്രദേശങ്ങള്‍.
കോഴിവേസ്റ്റുകളാണ് ഇവിടങ്ങളില്‍ കൂടുതലായും നിറഞ്ഞ് കിടക്കുന്നത്. കേറ്ററിങിന് ശേഷം വരുന്ന വേസ്റ്റുകളാണ് ഇവയലധികവും. മാലിന്യങ്ങള്‍ ആഴ്ചകളോളം വഴിയരികില്‍ കിടന്നാലും ആരോഗ്യ വകുപ്പ് അധികൃതരൊ, പഞ്ചായത്ത് അധികാരൊ തിരിഞ്ഞ് നോക്കാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇത് മൂലം ഇത്തരം സാമുഹ്യ വിരുദ്ധര്‍ മാലിന്യ നിക്ഷേപം നിര്‍ബാധം തുടര്‍ന്ന് പോരുന്നു. ഇത്തരം മാലിന്യങ്ങള്‍ക്ക് പുറമെ പ്ലാസ്റ്റിക് മാലിന്യങ്ങളും വലിച്ചെറിയുന്നത് നിര്‍ബാധം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: