കോട്ടയം: സേവനാവകാശ നിയമത്തെക്കുറിച്ച് പൊതുജനങ്ങളില്‍ ശരിയായ അവബോധം ഉണ്ടാക്കുന്നതിന് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. ജില്ലയിലെ യൂത്ത് ക്ലബ് പ്രതിനിധികള്‍ക്കും നാഷണല്‍ സര്വ്വീസ്സ്കീം സന്നദ്ധ സേവകര്‍ക്കുമായി. 27ന് രാവിലെ 10ന് ദേശീയ സമ്പാദ്യപദ്ധതി ഹാളില്‍ നടത്തുന്ന സെമിനാര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ സി.എ.ലത അദ്ധ്യക്ഷത വഹിക്കും. ഐ ആന്റ് പിആര്‍ഡി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദുള്‍ റഷീദ്, നെഹ്രു യുവകേന്ദ്ര ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ കെ.ഹരിലാല്‍, സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് ജില്ലാ യൂത്ത് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ റ്റി.എസ്.ലൈജു,അഡ്വ. ഡി. ബി. ബിനു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. സി. സുരേഷ്കുമാര്‍ അസി. എഡിററര്‍ സിനി കെ. തോമസ് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: