വൈക്കം: വേമ്പനാട്ട് കായലില്‍ തണ്ണീര്‍മുക്കം ബണ്ടിന് നടുവിലായി രണ്ട് കൃത്രിമ തുരുത്ത് നിര്‍മ്മിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന് ആവശ്യപ്പെട്ടു. കായലിന്റെ പ്രകൃതിദത്തമായ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തി കൃത്രിമമായി തുരുത്ത് നിര്‍മ്മിക്കുന്നതോടെ കായലിന്റെ നീരൊഴുക്ക് തടസ്സപ്പെടുകയും കായലിന്റെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതിവേഗം മരിച്ചുകൊണ്ടിരിക്കുന്ന കായലിലെ നീരൊഴുക്ക് തടസ്സപ്പെടുത്തിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: