വൈക്കം: ഹിന്ദുഐക്യവേദി വൈക്കം മുനിസിപ്പല്‍ കണ്വന്ഷന് ജില്ലാ സെക്രട്ടറി കെ.കെ.ശശി ഉദ്ഘാടനം ചെയ്തു. ഭാഗവത ആചാര്യന് മനോജ് വൈക്കം അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി റെജി ചെറുശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ജാതിയില്ല മതമില്ല വിളമ്പരം നടത്തിയവര്‍ മതവും ജാതിയും നോക്കി ആനൂകൂല്യങ്ങള്‍ കൊടുക്കുന്ന വൈരുദ്ധ്യം മതേതര സ്വഭാവത്തിന് ചേരുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പല്‍ സമതി ഭാരവാഹികളായി മനോജ് (പ്രസിഡന്റ്) ജയകൃഷ്ണന് (ജനറല്‍ സെക്രട്ടറി) വിക്രമന്‍നായര്‍ (ഖജാജി) രാഘവന് (രക്ഷാധികാരി) തുടങ്ങി 15 അംഗ സമതി രൂപികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: