പാലാ: നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിക്കുന്നതോടൊപ്പം പച്ചക്കറി വിലയും കുതിക്കുന്നു.
കഴിഞ്ഞ ഒരാഴ്ചയായി പച്ചക്കറി വിലയില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ബീന്‍സിന് കഴിഞ്ഞ രണ്ട് ദിവസമായി കിലോയ്ക്ക് നൂറിന് മുകളിലാണ് വില. മറ്റ് പച്ചക്കറികള്‍ക്ക് 35-നും 70-നും ഇടയ്ക്കാണ് വില. സബോളയ്ക്ക് മാത്രമാണ് 20 രൂപയില്‍ താഴെ വില. കര്‍ണ്ണാടകയിലും തമിഴ്നാട്ടിലുമുണ്ടായ കനത്ത വേനലില്‍ കൃഷി ഭാഗീകമായി നശിച്ചതാണ് വിലവര്‍ദ്ധനവിന് കാരണമെന്നാണ് പച്ചക്കറി മൊത്തവ്യാപാരികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: