പാലാ: കിഴതിരി ചിറയ്ക്കല്‍കാവ് ഭഗവതിക്ഷേത്രത്തില്‍ മോഷണം. ഇന്നലെ പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ ഭക്തര്‍ ആണ് മോഷണവിവരം ആദ്യം അറിഞ്ഞത്. ഉടന്‍ ക്ഷേത്രഭാരവാഹികള്‍ രാമപുരം പോലീസില്‍ അറിയിക്കുകയായിരുന്നു.
ശ്രീകോവിലിന്റെയും കാണിക്ക വഞ്ചികളുടെയും പൂട്ടുകള്‍ തകര്‍ത്തിട്ടുണ്ട്. ദേവിയുടെ പ്രഭാവലയവും കാണിക്കവഞ്ചികളിലെ പണവുമാണ് കവര്‍ന്നത്. രാമപുരം എസ്.ഐ. ലാലു സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും പോലീസ് നായും സ്ഥലത്തെത്തി തെളിവെടുത്തു.
കുമ്മണ്ണൂര്‍ : ഗുരുമന്ദിരത്തില്‍ കഴിഞ്ഞ രാത്രി മോഷണം നടന്നു. കാണിക്കവഞ്ചി കുത്തിത്തുറന്ന് തുക മോഷ്ടിക്കുകയായിരുന്നു. ഇവിടെവച്ചിരുന്ന സി.സി ടിവിയില്‍ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. കിടങ്ങൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുറ്റവാളികളെ എത്രയും വേഗം പിടകൂടണമെന്ന് 1135-ാം നമ്പര്‍ കുമ്മണ്ണൂര്‍ എസ്.എന്‍.ഡി.പി ശാഖായോഗം കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: