ഇടുക്കി: സേവ് മൂന്നാര്‍ ക്യാമ്പിന്റെ ഭാഗമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഇന്ന് മൂന്നാര്‍ സന്ദര്‍ശിക്കും. മേഖലയിലെ സര്‍ക്കാര്‍ ഭൂമി വന്‍തോതില്‍ കയ്യേറി ബഹുനില കെട്ടിടങ്ങളടക്കം നിര്‍മ്മിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മൂന്നാറിന്റെ വശ്യസൗന്ദര്യത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുമ്മനം സന്ദര്‍ശനം നടത്തുന്നത്.
രാവിലെ 10.30 ഓടെ മൂന്നാറിലെത്തുന്ന കുമ്മനം ആദ്യം ഇക്കാനഗറിലെ കയ്യേറ്റം സന്ദര്‍ശിക്കും. തുടര്‍ന്ന് പള്ളിവാസലില്‍ ഭൂമി കയ്യേറി ബഹുനില കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്ന സ്ഥലവും മൂന്നാറിലെ മറ്റ് കയ്യേറ്റ മേഖലകളും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.
ഭരണകക്ഷിയുടേയും, സര്‍ക്കാരിന്റെയും പിന്തുണയോടെയാണ് മൂന്നാറില്‍ വന്‍തോതില്‍ കയ്യേറ്റങ്ങള്‍ തുടരുന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമളും കുമ്മനത്തെ അനുഗമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: