നെടുമങ്ങാട് : താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ വിപുലമായ പ്രവര്‍ത്തക സമ്മേളനം 25 ന് വൈകിട്ട് 3 ന് പഴകുറ്റി ശ്രീവിദ്യാ ഓഡിറ്റോറിയത്തില്‍ തിരുവനന്തപുരം താലൂക്ക് എന്‍എസ്എസ് യൂണിയന് പ്രസിഡന്റും എന്‍എസ്എസ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ മെമ്പറുമായ എം.സംഗീത്കുമാര്‍ ഉദ്ഘാടനം ചെയ്യും. താലൂക്ക് യൂണിയന് പ്രസിഡന്റും എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ അഡ്വ.വി.എ.ബാബുരാജ് അധ്യക്ഷത വഹിക്കും. ചിറയിന്‍കീഴ് താലൂക്ക് യൂണിയന് പ്രസിഡന്റ് ജി.മധുസൂദനന്‍പിള്ള പങ്കെടുക്കും. ഏറ്റവും നല്ല കരയോഗത്തിനുള്ള എന്‍ഡോവ്മെന്റ്, ഓരോ മേഖലയിലും നന്നായി പ്രവര്‍ത്തിക്കുന്ന ഒരു സംഘത്തിനും, താലൂക്കിലെ ഏറ്റവും നല്ല ഒരു സംഘത്തിനും ക്യാഷ് അവാര്‍ഡും എവര്‍റോളിംഗ് ട്രോഫിയും നല്‍കും. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട വിശിഷ്ട വ്യക്തികളെ ആദരിക്കും. താലൂക്കിലെ കരയോഗങ്ങള്‍, വനിതാ സമാജങ്ങള്‍, വനിതാ സ്വയം സഹായസംഘങ്ങള്‍, ബാലസമാജങ്ങള്‍ എന്നിവയിലെ ഭാരവാഹികളും പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തിയുള്ള പ്രവര്‍ത്തക സമ്മേളനമാണ് നടക്കുന്നതെന്ന് യൂണിയന് സെക്രട്ടറി എം.സുകുമാരന്‍ നായര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: