തിരുവനന്തപുരം: തപസ്യ കലാസാഹിത്യവേദി തിരുവനന്തപുരം മഹാനഗര്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. കൂട്ടികൃഷ്ണമാരാരുടെ ‘ഭാരതപര്യടനം’ എന്ന കൃതിയിലെ ഭീഷ്മ പ്രതിജ്ഞ എന്ന അധ്യായത്തെക്കുറിച്ചുള്ള ചര്‍ച്ചയും ആധുനികവ്യവഹാരിക ലോകത്ത് ഭാരതീയ ദര്‍ശനങ്ങളുടെ പ്രസക്തിയുമാണ് ചര്‍ച്ചചെയ്തത്. കുത്തഴിഞ്ഞ ജീവിതശൈലിയും മൂല്യരഹിതസമൂഹവും പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളും ഇന്ന് സമൂഹം നേരിടുന്ന വെല്ലുവിളിയാണ്. നവ മാധ്യമങ്ങളുടെ കടന്നുവരവോടെ നമ്മുടെ സംസ്കാരത്തിന്റെ ജീവവായു ആയിരുന്ന വായന നമുക്കിന്ന് അന്യം നിന്നിരിക്കുന്നു. പുസ്തകവായനയിലേക്ക് കേരളീയ സമൂഹം തിരിച്ചു വരണമെന്നുമുള്ള അഭിപ്രായം പുസ്തകചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു. തപസ്യ തിരുവനന്തപുരം മഹാനഗര്‍ പ്രസിഡന്റ് പ്രേംകുമാറിന്റെ അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍സെക്രട്ടറി ജി.എം. മഹേഷ് പങ്കെടുത്തു. മഹാനഗര്സെക്രട്ടറി സജികുമാര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി എം.ടി. ബിനുരാജ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: