ന്യൂദല്‍ഹി: ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കുന്നതിനും പുതിയവ ലഭിക്കുന്നതിനും ആധാര്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഒരു പേരില്‍ ഒന്നിലധികം ഡ്രൈവിങ് ലൈസന്‍സുകള്‍ ഒഴിവാക്കുന്നതിനാണ് നടപടി.
തെറ്റായ മേല്‍വിലാസത്തില്‍ ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കുന്നതും ഇതിലൂടെ തടയാനാവും. ഇങ്ങനെ കണ്ട് പിടിക്കുന്ന ലൈസന്‍സുകള്‍ സസ്പെന്‍ഡ് ചെയ്യും.
ഡ്രൈവിങ് ലൈസന്‍സിന് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര റോഡ് ഗതാഗതമന്ത്രാലയം ആരംഭിച്ച് കഴിഞ്ഞു.
സംസ്ഥാനങ്ങള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്കി. ഇതനുസരിച്ച് എല്ലാ ആര്‍ടി ഓഫിസുകളില്‍ നിന്നും വിതരണം ചെയ്യുന്ന ഡ്രൈവിങ് ലൈസന്‍സുകളുടെ വിവരങ്ങള്‍ സാരഥി എന്ന ഡേറ്റാബേസില്‍ ചേര്‍ക്കപ്പെടും. പിന്നീട്, രാജ്യത്തെ ഏത് ആര്‍ടിഒമാര്‍ക്കും ലൈസന്‍സ് നല്കുന്നതിനുമുന്പ് ഇതില്‍ പരിശോധിക്കാനാകും.
ഇന്ത്യയിലാകെ 18 കോടി െ്രെഡവിങ് ലൈസന്‍സുകളാണ് ഉള്ളത്. പ്രാദേശിക ആര്‍ടിഒമാര്‍ക്കാണ് ഡൈവിങ് ലൈസന്‍സ് നല്‍കേണ്ടതിന്റെ ചുമതല. ഒക്ടോബറോടെ ആധാര്‍ നിര്‍ബന്ധമാക്കുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: