കൊല്ലം: വഞ്ചനയും കാപട്യവും ഇടതുസര്‍ക്കാരിന്റെയും മുന്നണിയുടെയും മുഖമുദ്രയാണെന്ന് ദേശീയ അദ്ധ്യാപകപരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്.ഗോപകുമാര്‍ പറഞ്ഞു. ഫെഡറേഷന്‍സ് ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍സ് (ഫെറ്റോ) ജില്ലാ സമിതി കളക്ട്രേറ്റിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കാമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ഇടതുസര്‍ക്കാര്‍ ജീവനക്കാരെയും അദ്ധ്യാപകരെയും വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അഞ്ചുവര്‍ഷം വിലക്കയറ്റം ഉണ്ടാവുകയില്ലെന്ന് പ്രകടന പത്രികയില്‍ പറഞ്ഞിട്ട് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബി.ബ്രിജേഷ് അദ്ധ്യക്ഷത വഹിച്ചു.
ബിഎംഎസ് ജില്ലാപ്രസിഡന്റ് പി.കെ.മുരളീധരന്‍നായര്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി ടി.എന്‍.രമേശ്, സംസ്ഥാന ഓഡിറ്റര്‍ പി.വി.മനോജ്, എന്‍ടിയു ദക്ഷിണ മേഖലാ സെക്രട്ടറി ശ്രീരംഗം ശംഭു, പി.കുമാര്‍, രാജേശ്വരി രാജേന്ദ്രന്, ടി.ജെ. ഹരികുമാര്‍, പെന്‍ഷണേഴ്സ് സംഘ് ജില്ലാ പ്രസിഡന്റ് ഡോ.വി.ശശിധരന്‍പിള്ള, കെ.രാധാകൃഷ്ണ പിളള, പി.ആര്.ഗോപകുമാര്‍, കെ.വിജയലക്ഷ്മി, കെ.ഓമനക്കുട്ടന്‍പിളള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: