മെൽബൺ: ഓസ്ട്രേലിയയില്‍ മലയാളിയായ ടാക്സി ഡ്രൈവര്‍ക്കു നേരെ ആക്രമണം. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ലീ മാക്സാണ് ആക്രമണത്തിന് ഇരയായത്. ആക്രമണത്തില്‍ മാക്സിന്റെ മുഖത്തു പരുക്കേറ്റിട്ടുണ്ട്.
ടാസ്മാനിയ സംസ്ഥാനത്തെ ഹൊബാര്‍ട്ടിലെ ഭക്ഷണശാലയില്‍ വച്ചായിരുന്നു തദ്ദേശീയരായ സംഘം മാക്സിനെ ആക്രമിച്ചത്. മക്ഡൊണാള്‍ഡ്സ് റസറോറന്റില് ശനിയാഴ്ച പുലര്‍ച്ചെ നാലു മണിക്കാണ് സംഭവം നടന്നത്. ഇന്ത്യക്കാരനല്ലേ എന്നു ചോദിച്ചു കൊണ്ട് മാക്സിനെ മര്‍ദിക്കുകയായിരുന്നു.
നാലു യുവാക്കളും യുവതിയും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് മാക്സ് പൊലീസിന് നല്കിയ പരാതിയില്‍ വ്യക്തമാക്കി. ഹോട്ടലിലെ ജീവനക്കാരുമായി തര്‍ക്കിച്ച ശേഷമാണ് സംഘം തന്നെ മര്‍ദിച്ചതെന്നും മാക്സ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: