ഹൂസ്റ്റണ്‍: അമേരിക്കയില്‍ ഇന്ത്യാക്കാരനായ യുവ എഞ്ചിനിയറെ വംശീയതയുടെ പേരില്‍ മുന്‍ നാവികസേനാ ഉദ്യോഗസ്ഥന് വെടിവെച്ച് കൊന്നപ്പോള്‍ തടയാന്‍ ശ്രമിച്ച് പരിക്കേറ്റ അമേരിക്കന്‍ യുവാവിന് ആദരം.
ഹൂസ്റ്റണിലെ ഇന്ത്യന്‍-അമേരിക്കന്‍ സമൂഹമാണ് ‘എ ട്രൂ അമേരിക്കന്‍ ഹീറോ’ എന്ന ബഹുമതി നല്കി ഇവാന് ഗ്രില്ലോട്ടിനെ ആദരിച്ചത്. ഇദ്ദേഹത്തിന്റെ സ്വന്തം നഗരമായ കാന്‍സാസില്‍ വീട് വാങ്ങുന്നതിന് ഒരു ലക്ഷം ഡോളറും ഇന്ത്യന്‍ സമൂഹം ശേഖരിച്ച് നല്കി.
ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസ് കച്ച്ബോട്ട്ലയാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ സുഹൃത്ത് വാറംഗല്‍ സ്വദേശി അലോക് മഡാസാനിക്കും വെടിയേറ്റിരുന്നു. വെടിവെപ്പ് തടയാന്‍ ശ്രമിക്കുമ്പോഴാണ് ഇവാന് പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: