കൊച്ചി: സിനിമ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയില്‍ സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ വാഹനം തടയാനിടയായ സംഭവം സിനിമാ പ്രവര്‍ത്തകര്‍ നിയമലംഘനം നടത്തിയത് കൊണ്ടാണെന്ന് വ്യക്തമാവുന്നു.
സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് ഗ്ലാസിന്റെ മുഴുവന്‍ ഭാഗവും പൂര്‍ണ്ണമായി മറച്ചാണ് വാഹനം ഓടിച്ചിരുന്നത്. പോലീസ് കാര്‍ തടയാനിടയാക്കിയത് ഇക്കാരണത്താലല്ലേ എന്ന ചോദ്യത്തിന്, അതിന് തടഞ്ഞ് വെച്ച് പരിശോധിക്കലാണോ നടപടിയെന്ന എതിര്ചോദ്യമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയില്‍ നിന്നുണ്ടായത്. വാഹനം പരിശോധിച്ച് സ്റ്റിക്കര്‍ പറിച്ച് മാറ്റിയാല്‍ മതിയല്ലോ എന്നും പറഞ്ഞു.
ഇതേ വാഹനത്തെ ഒരാഴ്ചമുമ്പ് ഇതേ കുറ്റത്തിന് 500 രൂ പിഴ ഈടാക്കിയിരുന്നല്ലോ എന്ന ചോദ്യത്തിന് ഇത്തരത്തില്‍ നാല് വാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്നുണ്ട് എന്നായിരുന്നു മറുപടി. പോലീസ് ഈ വാഹനത്തിനെതിരെ നടപടിയെടുത്തെന്നാണല്ലോ റിപ്പോര്‍ട്ട് എന്ന് ചോദിച്ചതോടെ ലിജോ ജോസ് പെല്ലിശ്ശേരി പത്രക്കാരോട് സംസാരിക്കാനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ്മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: