കോട്ടയം: ഇറഞ്ഞാല്‍ ദേവീക്ഷേത്രത്തില്‍ നാളെ ഉച്ചക്ക് 1.00 ന് ഉത്സവബലി ദര്‍ശനം നടക്കും. 31ന് രാവിലെ 4.30ന് തൃക്കാര്‍ത്തിക ദര്‍ശനം. ഉച്ചക്ക് 11.30ന് തൃക്കാര്ത്തികസദ്യ, വൈകിട്ട് 6-നാണ് പ്രസിദ്ധമായ തൃക്കാര്‍ത്തിക വിളക്ക്. അന്നേ ദിവസം നടക്കുന്ന സാംസ്ക്കാരിക സമ്മേളനം ജില്ലാ പൊലീസ് മേധാവി എന്‍ രാമചന്ദ്രന് ഐപിഎസ് ഉദ്ഘാടനം ചെയ്യും. എന്‍.വി. പ്രദീപ്കുമാര്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ബി. രാധാകൃഷ്ണമേനോന് മുഖ്യപ്രഭാഷണം നടത്തും. എപ്രില്‍ ഒന്നിന് ആറാട്ടോടെ ഉത്സവത്തിന് സമാപ്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: