കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് എല്ലാവിഭാഗം ജനങ്ങളുടെയും ഉന്നമനം ലക്ഷ്യമാക്കിയാണെന്ന് ഇതുവരെയുള്ള നടപടികളില്‍ നിന്ന് വ്യക്തമായതായി മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറിയും എയ്സ് മോട്ടോഴ്സ് എംഡിയുമായ നിത്യാനന്ദ കമ്മത്ത് അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ എടുക്കുന്ന നടപടികളെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. വരുന്ന കാലഘട്ടം ഏഷ്യയുടേതാണെന്നാണ് കരുതപ്പെടുന്നത്. ഏഷ്യയെ നയിക്കുന്നത് ഭാരതമായിരിക്കും. കരുത്തുറ്റ ഭരണാധികാരികള്‍ മുന്നോട്ട് നയിക്കുമ്പോള്‍ ഭാരതം ലോകത്തില്‍ ഒന്നാമതാകും. വികസിത രാജ്യങ്ങളുടെ ഗണത്തിലേക്ക് ഉയരാനുള്ള നടപടികളാണ് ഇപ്പോള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. കറന്‍സി രഹിത സമ്പദ് വ്യവസ്ഥിയിലേക്കുള്ള ചുവടുവയ്പ്പും ജിഎസ്ടി നടപ്പാക്കാനുള്ള തീരുമാനവുമെല്ലാം ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
വളരെ പ്രതീക്ഷയോടെയാണ് വ്യവസായ, വ്യാപാരിലോകം കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ നോക്കി കാണുന്നത്. ആയിരം, അഞ്ഞൂറ് രൂപാ നോട്ടുകളുടെ നിരോധനം കുറഞ്ഞ കാലത്തേക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഗുണകരമാണ്. എല്ലാവരും കൃത്യമായ രീതിയില്‍ നികുതി നല്കാന് തുടങ്ങിയാല്‍ നികുതി വരുമാനം വര്‍ദ്ധിക്കും. അതോടോപ്പം നികുതി നിരക്ക് കുറയുന്നതിന് അത് സഹായകരമാകുമെന്ന് നിത്യാനന്ദ കമ്മത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: