ചിറയിന്‍കീഴ് : സമ്പൂര്‍ണ വൈദ്യുതീകരണത്തിന്െ്റ ഭാഗമായി കടയ്ക്കാവൂര്‍ പഞ്ചായത്തിലെ കീഴാറ്റിങ്ങല്‍ സ്വദേശിയായ വയോധികയുടെ വീട് ജീവനക്കാര്‍ സൗജന്യമായി വയറിങ് നടത്തി. ആറ്റിങ്ങല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ ജീവനക്കാരുടെ സഹായ സഹകരണത്തിലാണ് വയറിങ് പൂര്‍ത്തിയാക്കിയത്. നിര്‍ധന കുടുംബത്തില്‍പ്പെട്ട കീഴാറ്റിങ്ങല്‍ അയ്യനംകോണത്തുള്ള ശാരദയുടെ വീടാണ് വയറിങ് ചെയ്തത്. കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തംഗങ്ങളാണ് ശാരദയുടെ പേര് നിര്‍ദ്ദേശിച്ചത്. വൈദ്യുതീകരിച്ച വീടിന്‍െ്റ സ്വിച്ചോണ്‍ കര്‍മ്മം ഡപ്യൂട്ടി സ്പീക്കര്‍ വി.ശശി നിര്‍വഹിച്ചു. പഞ്ചായത്തംഗം രാധിക, എക്സിക്യൂട്ടീവ് എഞ്ചീനീയര്‍ പ്രസാദ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചീനീയര്‍ അജിത, അസിസ്റ്റന്‍്റ് എഞ്ചിനീയര്‍ മഹേഷ്, ആറ്റിങ്ങല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ജീവനക്കാരും നാട്ടുകാരും സന്നിഹിതരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: