ഹാമില്ട്ടണ്: ഡികോക്കിന്റെ മികവില്‍ ദക്ഷിണാഫ്രക്ക ന്യൂസിലന്‍ഡിനെതിരായ മുന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ 314 എടുത്തു.
മറുപടിപറയുന്ന ന്യൂസിലന്‍ഡ് രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 67 റണ്‍സ് എടുത്തു.ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പമെത്താന്‍ അവര്‍ക്ക് ഇനി 247 റണ്‍സ് കൂടി വേണം.ഓപ്പണര്‍ മാരായ ലാത്തമും (42) റാവലും (25) പുറത്താകാതെ നില്ക്കുന്നു.
നേരത്തെ നാലിന് 123 റണ്‍സിന് ഒന്നാം ഇന്നിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക191 റണ്‍സ് കൂടി കൂട്ടിചേര്‍ത്തു.
ഡിക്കോക്ക് 90 റണ്‍സ് എടുത്തു. 118 പന്തില്‍ പതിനൊന്നുഫോറും രണ്ട് സിക്സറും പൊക്കി.ക്യാപ്റ്റന്‍ ഡ്യൂപ്ലെസിസ് 53 റണ്‍സിന് പുറത്തായി.ആംലയും അര്‍ദ്ധ സെഞ്ചുറി(50) കുറിച്ചു.മറ്റു ബാറ്റ്സ്മാന്മാരൊക്കെ കീവിസ് ആക്രമണത്തിന് മുന്നില്‍ അനായാസം അടിയറവ് പറഞ്ഞു.
ന്യൂസിലന്‍ഡിന്റെ ഓപ്പണിംഗ് ബൗളര്‍ ഹെന്റി 93 റണ്‍സിന് നാലുവിക്കറ്റുകള്‍ വീഴ്ത്തി.വാഗ്നര്‍ക്ക് മൂന്ന് വിക്കറ്റ് ലഭിച്ചു.104 റണ്‍സാണ് വിട്ടുകൊടുത്തത്്്.ഗ്രാന്‍ഡ്ഹോം രണ്ടു വിക്കറ്റും സാന്‍ഡര്‍ ഒരു വിക്കറ്റുമെടുത്തു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0 ന് മുന്നിട്ടുനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: