ധര്‍മശാല: ഒരു ടെസ്റ്റ് സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന ബഹുമതി ചേതേശ്വര്‍ പൂജാരയ്ക്ക് സ്വന്തം.ഓസീസിനെതിരായ നാലാം ടെസ്റിന്റെ രണ്ടാം ദിനത്തിലാണ് പൂജാര ഈ നേട്ടം കൈവരിച്ചത്.
അര്‍ദ്ധസെഞ്ചുറി (57) കുറിച്ച പൂജാരയ്ക്ക് ഈ ടെസ്റ്റ് സീണണില്‍ 1316 റണ്‍സായി.65.8 ആണ് ബാറ്റിംഗ് ശരാശരി.2008-09 സീസണില്‍ ഗൗതം ഗംഭീര്‍ കുറിച്ചിട്ട 1269 റണ്‍സെന്ന റെക്കോഡാണ് വഴിമാറിയത്.
ഒരു ടെസ്റ്റ് സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റസ്്മാന് ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗാണ്.1483 റണ്‍സ്് നേടിയാണ് പോണ്ടിംഗ് റെക്കോഡിട്ടത്.ഈ റെക്കോഡ് തകര്‍ക്കാന്‍ പൂജാരയ്ക്ക് ഇനി 168 റണ്‍സ് കൂടി വേണം.പൂജാര ഈ സീസണില്‍ ന്യൂസിലന്‍ഡിനെതിരെ 373 റണ്‍സും ഇംഗ്ലണ്ടിനെതിരെ 401 റണ്‍സും ബംഗ്ലാദേശിനെതിരേ 83 റണ്‍സും നേടി.ഓസ്ട്രേലിയക്കെതിരെ ബെംഗ്ളുരില് 92 റണ്‍സും റാഞ്ചിയില്‍202 റണ്‍സും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: