തൃപ്പൂണിത്തുറ: നാലാമത് പൂര്‍ണ്ണ വേദപുരി ഹിന്ദു മഹാസംഗമം ഇന്ന് തപ്പൂണിത്തുറ സീതാറാം കല്യാണമണ്ഡപത്തില്‍ വൈകിട്ട് 6ന്. മുതിര്‍ന്ന അമ്മമാര്‍ ഭദ്രദീപം തെളിയിച്ച് സംഗമം ഉദ്ഘാടനം ചെയ്യും.
കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പ്രഭാഷണം നടത്തും. മാധ്യമ പ്രവര്‍ത്തകനും കവിയും എഴുത്തുകാരനുമായ മനോജ് മനയിലിന് പൂര്‍ണ്ണ പ്രഭാപുരസ്കാരം നല്കി ആദരിക്കും. ഭാഗവത ആചാര്യ നന്ദിനി നമ്പിഷ്ടാതിരി അമ്മയെയും, പൂര്‍ണ്ണാ നദിയേയും പൂര്‍ണ്ണത്രയീശന്റെ തോണിക്കടവിനേയും സംരക്ഷിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച പൂര്‍ണ്ണാ നദി സംരക്ഷണ സമിതിയേയും ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: