കൊച്ചി: പപ്പടത്തിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കേരള പപ്പട് മാനുഫാക്ചേഴ്സ് അസോസിയേഷന്. പപ്പടത്തിനെതിരായ പ്രചാരണം പ്രതിരോധിക്കാനും ഉത്പന്നത്തിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കാനും ശ്രമിക്കും. ജില്ലാ കണ്‍വെന്‍ഷനും മെമ്പര്‍ഷിപ്പ് വിതരണവും ഹൈബി ഈഡന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗുണമേന്മയുള്ള പപ്പടം ഗുണഭോക്താക്കള്‍ക്ക് എത്തിക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് അസോസിയേഷന് പ്രസിഡന്റ് എബ്രഹാം സി ജേക്കബ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ. ഗണേശന് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.കെ. രാജന്, കോര്പറേഷന് കൗണ്‍സിലര്‍ കെ.എ. വിജയകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി വിനീത് പ്രാരത്ത്, ട്രഷറര്‍ വി.ടി. സിമില്‍കുമാര്‍, ഷാജിമോന്‍ കെ.എ. എന്നിവരും പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: