കൊച്ചി: ബാര്‍ കോഴക്കേസില്‍ വിജിലന്‍സിനെതിരെ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. നിയമവും ചട്ടവും എല്ലാവര്ക്കും ബാധകമല്ലേയെന്നും കോടതി വിമര്‍ശിച്ചു. തുടരന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ രണ്ട് സത്യവാങ്മൂലം നല്‍കിയതിനാണ് വിമര്‍ശനം.
ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ. എം മാണി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് വിജിലന്‍സ് നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്. കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറും ഡിജിപിയും സത്യവാങ്മൂലം നല്‍കിയിരുന്നു. കാര്യങ്ങളില്‍ വ്യക്തമായ ധാരണയില്ലേയെന്ന് കോടതി ചോദിച്ചു. നിയമവും ചട്ടവും എല്ലാവര്ക്കും ബാധകമാണ്. രണ്ട് തവണ കേസ് അവസാനിപ്പിച്ചിട്ടും വീണ്ടും അന്വേഷിക്കാനുളള കാരണം കോടതി ചോദിച്ചു.
ന്യായീകരണമല്ല മറിച്ച് വ്യക്തമായ മറുപടിയാണ് വിജിലന്‍സിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി കോടതി ശാസിച്ചു. താങ്കള്‍ക്ക് ഇക്കാര്യങ്ങളില്‍ ഉത്തരവാദിത്വം ഇല്ലേയെന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് ചോദിച്ചു. തുടര്‍ന്ന് വീഴ്ച്ച പറ്റിയന്നു പറഞ്ഞ ഉദ്യോഗസ്ഥന് ക്ഷമാപണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: