പത്തനാപുരം: 20 കിലോമീറ്ററിലധികം വിരണ്ട് ഓടിയ എരുമയെ നാട്ടുകാര്‍ പിടികൂടി ഉടമസ്ഥന് കൈമാറി. കൊട്ടാരക്കര പള്ളിക്കലില്‍ നിന്നും വിരണ്ടോടിയ എരുമയാണ് തലവൂര്‍ കുരായില്‍ എത്തിയത്. പിടികൂടാനായി ഉടമ പിറകേ ഓടിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് വാഹനത്തില്‍ പിന്തുടര്ന്ന് തലവൂര്‍ കുരായിലെത്തിയാണ് എരുമയെ പിടികൂടിയത്. കുര വിഷ്ണു ഭവനില്‍ വിഷ്ണുവിന്റെ പുരയിടത്തില്‍ എത്തിയ എരുമയെ പ്രദേശവാസികള്‍ പിടികൂടി മരത്തില്‍ കെട്ടിയിട്ടു. അപ്പോഴേക്കും ഉടമ വാഹനത്തില്‍ എത്തിയിരുന്നു. മാംസ വിപണനത്തിനായി അഞ്ചലില്‍ നിന്നും വാങ്ങിയ എരുമയാണ് വിരണ്ടോടിയത്. ഇടവഴികളിലൂടെയും പ്രധാന പാതയിലൂടെയും 20 കിലോമീറ്ററിലധികമാണ് എരുമ ഓടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: