കണ്ണൂര്‍: കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്കൂളിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ നിര്‍മ്മിച്ച് നല്കിയ ബാസ്കറ്റ് ബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം നാളെ നടക്കും. വൈകിട്ട് 3.30ന് ജില്ലാ സ്പോര്‍ട്ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.കെ.വിനീഷ് നിര്‍വ്വഹിക്കും. പിടിഎ പ്രസിഡന്റ് വിനോദ് നാരായണന്, ജൂബിലി ആഘോഷക്കമ്മിറ്റി ചെയര്മാന് സി.ജയചന്ദ്രന്, പൂര്‍വ്വ വിദ്യര്‍ത്ഥി സംഘടനാ പ്രസിഡന്റ് പ്രൊഫ. ശ്രീനാഥ്, സ്കൂള്‍ മാനേജര്‍ ഫാ.ഡൊമനിക് മാടത്താനിയില്‍, പ്രിന്‍സിപ്പാള്‍ ഫാ.ജോണ്‍ ഫ്രാന്‍സിസ്, ഹെഡ് മാസ്റ്റര്‍ ഫാ. ഗ്രേഷ്യസ് സ്റ്റീഫന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സി.ജയചന്ദ്രന്, വിനോദ് നാരായണന്, ഫാ.ഡൊമനിക് മാടത്താനിയില്‍, പ്രൊഫ. ശ്രീനാഥ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: